കായംകുളം: പിതാവിന്റെ സ്മരണയ്ക്കായി നിർദ്ദന കുടുംബത്തിന് സ്വപ്ന ഭവനം സമ്മാനിച്ച് മക്കളും മരുമക്കളും. സ്വപ്ന ഗ്രൂപ്പ് സ്ഥാപകൻ എരുവ ചാപ്രായിൽ ടി. സദാനന്ദന്റ സ്മരണയ്ക്കായി കുടുംബം വച്ചുനൽകുന്ന വീടിന്റെ താക്കോൽ ദാനം 28 ന് രാവിലെ 10 മണിയ്ക്ക് യുപ്രതിഭ എം. എൽ. എ നിർവഹിക്കും.
എരുവ സ്വദേശിയും രോഗിയുമായ ശിവനും കുടുംബത്തിനുമാണ് രണ്ട് നിലകളിലായി 750 സ്ക്വയർ ഫീറ്റ് വീട് നിർമിച്ചുനൽകുന്നത്.
ഭാര്യയും പ്രായപൂർത്തിയായ മകളും ഉൾപ്പെടുന്ന കുടുബം എത് നിമിഷവും തകർന്നു വീഴാവുന്ന പ്ളാസ്റ്റിക് മൂടിയ കൂരയിലാണ് കഴിഞ്ഞു വന്നിരുന്നത്. രണ്ട് ബെഡ് റൂമും ബാത്ത് റൂമും ലിവിംഗും ഡൈനിംഗും കിച്ചണും സിറ്റ് ഒൗട്ടും അടങ്ങുന്നതാണ് വീട്
കായംകുളം മാവേലിക്കര കരുനാഗപ്പള്ളി മാങ്കാംങ്കുഴ എന്നിവിടങ്ങളിൽ സ്വർണ വ്യാപാര ശാലകളും കായംകുളം വസ്ത്രവ്യാപാര ശാലയും സ്കാൻ സെന്ററും അടങ്ങുന്നതാണ് സ്വപ്ന ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ. 2019 നവംബർ 13 നായിരുന്നു സദാനന്ദന്റെ മരണം. അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷിക ദിനത്തിലായിരുന്നു വീടിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്.
ചടങ്ങിൽ ഭാര്യ രാധാമണി, മക്കളായ സ്വപ്ന, സനൂപ് ,ഡോ സേതു മരുമക്കളായ ടി പ്രദീപ് കുമാർ, അഖില,ഡോ. മേഘ എന്നിവർ പങ്കെടുക്കും.