മുതുകുളം :കണ്ടല്ലൂർ കുടുംബരോഗ്യകേന്ദ്രത്തിൽ നിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് മെഡിക്കൽ ഓഫീസർ അനധികൃതമായി ഫീസ് ഈടാക്കിയാതായി കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് എൽ. ഡി. എഫ് പാർലിമെന്ററി പാർട്ടി ആരോപിച്ചു. സ്ഥലത്തെത്തിയ എൽ. ഡി. എഫ് അംഗങ്ങളുടെ ഇടപെടലിനെ തുടർന്നാണ് പണം തിരികെ നൽകിയതെന്നും പാർലമെന്ററി പാർട്ടി നേതാക്കളായ കോലത്ത് ബാബു, കെ. ആർ രാജേഷ്, എം. അഭിലാഷ്, ബീന സുരേന്ദ്രൻ എന്നിവർ പറഞ്ഞു.എന്നാൽ, മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് ഫീസ് ഈടാക്കാമെന്നും, സർട്ടിഫിക്കറ്റ് ചികിത്സാ സഹായത്തിന് വേണ്ടി ആയതിനാലാണ് വാങ്ങിയ പണം നൽകിയതെന്നും മെഡിക്കൽ ഓഫീസർ പ്രതികരിച്ചു.