ചേർത്തല: കേരളത്തിൽ ആദ്യമായാണ് ഒരു ദേവലായം ഒരു വിദ്യാലയത്തിലെ കുട്ടികളുടെ പഠനത്തിനായി ഏഴര ലക്ഷം രൂപ ചിലവഴിക്കുന്നതെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. കണ്ടമംഗലം ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന 124 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടാബും, മൊബൈൽ ഫോണുകളും വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഇത് സംസ്ഥാനത്ത് ആകെ മാതൃകയാക്കണം. ഗുരുദേവ സങ്കൽപ്പത്തിന് അനുസരിച്ച് ജാതിക്കും മതത്തിനും അതീതമായി ക്ഷേത്രയോഗവും സ്കൂളും നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.സ്കൂൾ മാനേജർ ഷാജി കെ. തറയിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ, വൈസ് പ്രസിഡന്റ് സതി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ഷിജി, ജയാപ്രതാപൻ, ടി.കെ.സത്യാനന്ദൻ,ക്ഷേത്രം ഖജാൻജി സജേഷ് നന്ദ്യാട്ട്, സെക്രട്ടറി ഇൻ ചാർജ്ജ് പി.പി. നാരായണൻൻ രാജേശ്വരി എന്നിവർ സംസാരിച്ചു. ക്ഷേത്ര യോഗം പ്രസിഡന്റ് പി.ഡി.ഗഗാറിൻ സ്വാഗതവും സ്കൂൾ എച്ച്.എം. കെ.എസ്. ബ്ലോസം നന്ദിയും പറഞ്ഞു.