ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയുടെ ഏഴാം നമ്പർ ഷട്ടറിന്റെ തകരാർ അടിയന്തരമായി പരിഹരിക്കാനും മണൽചാക്ക് അടുക്കി ബലപ്പെടുത്താനും മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി. ഷട്ടറുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയെന്നും ഇതിനായി 2.75 കോടി രൂപ അനുവദിച്ചെന്നും മന്ത്രി അറിയിച്ചു.