a
സ്പെഷ്യൽ സബ് ജയിലിൽ നടത്തിയ വായനാ ദിനാചരണത്തിൽ മാവേലിക്കര ജോ.ആർ.റ്റി.ഓ എം.ജി മനോജ് വായന ദിനാചരണ സന്ദേശം നൽകുന്നു

മാവേലിക്കര: സ്പെഷ്യൽ സബ് ജയിലിൽ തഴക്കര പഞ്ചായത്ത് സാക്ഷരതാ മിഷൻ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വായനാ ദിനാചരണം നടത്തി. മാവേലിക്കര ജോ.ആർ.ടി​.ഒ എം.ജി മനോജ് വായനാ ദിനാചരണ സന്ദേശം നൽകി. ജയിൽ സൂപ്രണ്ട് ശിവാനന്ദൻ.എസ് അദ്ധ്യക്ഷനായി. സാക്ഷരതാ മിഷൻ പ്രചാരകൻ ജോൺ നൈനാൻ, ഡപ്യൂട്ടി പ്രിസൺ ഓഫീസർ ഗിരീഷ് കുമാർ, അസി.പ്രിസൺ ഓഫീസർ ബൈജു തോമസ് എന്നിവർ സംസാരിച്ചു.