മാവേലിക്കര: തെക്കേക്കര പഞ്ചായത്തിൽ കോവിഡ് വാക്സിൻ വിതരണത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി തെക്കെകര തെക്ക്, വടക്ക് സംയുക്ത കമ്മിറ്റികളുടെ നേതൃത്വത്തിൽ കുറത്തികാട് കമ്യൂണിറ്റി സെന്റർ ഉപരോധിച്ചു. ഉപരോധ സമരം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി തെക്കേക്കര തെക്ക് ഏരിയ കമ്മി​റ്റി പ്രസിഡന്റ് സുധീഷ് ചാങ്കൂർ അദ്ധ്യക്ഷനായി. ജില്ലാ കമ്മി​റ്റി അംഗം പ്രദീപ് കുറത്തികാട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ട്രഷറർ മോഹൻ കുമാർ, വൈസ് പ്രസിഡന്റ് അംബിക ദേവി, വടക്ക് മേഖല പ്രസിഡന്റ് അഭിലാഷ് വിജയൻ, ജനറൽ സെക്രട്ടറിമാരായ വിനീത് ചന്ദ്രൻ, ഗിരീഷ് ജനാർദ്ദനൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രമണി ഉണ്ണികൃഷ്ണൻ, ജയരാജ് വരെണിക്കൽ, വടക്ക് ഏരിയ സെക്രട്ടറി ആർ.രഞ്ജു, രതീഷ്, രാധാകൃഷ്ണൻ വരേണിക്കൽ, യുവമോർച്ച മണ്ഡലം സെക്രട്ടറി അനൂപ് വരേനിക്കൽ, സാജു എന്നിവർ സംസാരിച്ചു.