മാവേലിക്കര: റെഡ്ക്രോസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ആശുപത്രിയിൽ ഓക്സിജൻ കോൺസൻട്രേറ്ററും കൊവിഡ് പ്രതിരോധ സാമഗ്രികളും വിതരണം ചെയ്തു. നഗരസഭ അദ്ധ്യക്ഷൻ കെ.വി.ശ്രീകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ് ഡിസ്ട്രിക്ട് ചെയർമാൻ ഡോ.മണികുമാർ അദ്ധ്യക്ഷനായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ.ജിതേഷ് സാമഗ്രികൾ ഏറ്റുവാങ്ങി. നഗരസഭ കൗൺസിലർമാരായ ബിനു വർഗീസ്, സജീവ് പ്രായിക്കര, മനസ് രാജൻ, മാവേലിക്കര റെഡ്ക്രോസ് ചെയർമാൻ റോണി ടി.ഡാനിയൽ, സെക്രട്ടറി പി.എ.ഫിലിപ്, ട്രഷറർ സി.ഐ.മാത്യു, ജോസഫ് ജോൺ, പൗലോസ് കോശി, അലക്സ് ആറ്റുമാലിക്കൽ തുടങ്ങിയവർ സംസാരിച്ചു.