ആലപ്പുഴ: ജില്ലയിൽ എടത്വ, രാമങ്കരി, ആലപ്പുഴ വനിതാ പൊലീസ് സ്റ്റേഷൻ എന്നിവയുടെ ഔദ്യോഗിക ഉദ്ഘാടനവും ജില്ലാ പൊലീസ് ഓഫീസ് കോംപ്ലക്സിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനത്തോടൊപ്പമായിരുന്നു ചടങ്ങ്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ മറ്റു ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് എ.എം.ആരിഫ് എം.പി, ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ഡോ. എൻ.നസീം, ഡെപ്യൂട്ടി കമാൻഡ് വി.സുരേഷ് ബാബു, ടൗൺ ഡിവൈ എസ്.പി ഡി.കെ.പൃഥ്വിരാജ്, ഡിവൈ എസ്.പിമാരായ കെ.ബിജുമോൻ, എസ്.വിദ്യാധരൻ, എം.ആർ.സതീഷ് കുമാർ, ടി.ബിജി ജോർജ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.