ഹരിപ്പാട്: കൊവിഡ് ബാധിച്ചു മരിച്ച വെട്ടുവേനി കോതേരി കോളനിയിൽ സന്ധ്യയുടെ ഭർത്താവും ഇടുപ്പെല്ലിന് ഗുരുതര രോഗം ബാധിച്ചു വർഷങ്ങളായി കിടപ്പിലായ പ്രകാശനെയും കുടുംബത്തെയും സഹായിക്കുവാനായി ഹരിപ്പാട് വിശ്വഗുരു ചരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി. ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചു പൊതുസമൂഹത്തിന്റെ പിന്തുണയോടു കൂടി പ്രകാശിന്റെ കുടുംബത്തിനുള്ള ധനസമാഹരണത്തിനു തുടക്കമായി. ആദ്യ ഗഡു ആയി 10000 രൂപ ട്രസ്റ്റിന്റെ ഭാരവാഹികൾ പ്രകാശിന്റെ ഭവനത്തിൽ എത്തി പ്രകാശിനും മക്കൾക്കും കൈമാറി. കുടുംബത്തെ എല്ലാ വിധ പിന്തുണയും നൽകുവാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വിശ്വഗുരു ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്യമത്തിന് എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നു പ്രസിഡന്റ് ജയകൃഷ്ണനും സെക്രട്ടറി സനൽകുമാറും പറഞ്ഞു.