വള്ളികുന്നം: വള്ളികുന്നത്ത് 16കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി​ .വള്ളികുന്നം ചൂനാട് വാർഡിൽ കളത്തിൽ വീട്ടിൽ അനിലിന്റേയും-ജയകുമാരിയുടേയും മകൾ അനഘയെ (16) ആണ് കഴിഞ്ഞ ദിവസം വൈകിട്ട് വീടിന്റെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പിതാവ് ജോലി സ്ഥലത്തും മാതാവ് ബന്ധുവീട്ടിലും പോയിരുന്നു. . ഇലിപ്പക്കുളം കെ.കെ.എം. ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു . ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരികുന്ന മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.