sebin

പൂച്ചാക്കൽ : നി​യന്ത്രണം വി​ട്ട ബൈക്ക് വാനി​ൽ ഇടി​ച്ച് യുവാവ് മരി​ച്ചു. അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് സെബിൻ നിവാസിൽ (തറയിൽ) സണ്ണി - ലിജി ദമ്പതികളുടെ മകൻ സെബിൻ സണ്ണി (26) ആണ് മരണമടഞ്ഞത്. വെള്ളിയാഴ്ച രാത്രി പാണാവള്ളി വാഴത്തറവെളിയിലുള്ള ബന്ധുവിന്റെ വീട്ടിൽ നിന്ന് മടങ്ങി വരുമ്പോൾ അരൂക്കുറ്റി റോഡിൽ വടുതല ജംഗ്ഷനിൽ സെബി​ൻ സഞ്ചരി​ച്ച ബൈക്ക് നിർത്തി ഇട്ടിരുന്ന വാനിൽ ഇടിക്കുകയായി​രുന്നു. ഇറ്റലിയിൽ ഹോട്ടൽ മാനേജ് മെന്റി​ന് പഠി​ക്കുകയായി​രുന്ന ഒന്നര മാസത്തിന് മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹം ഇന്നലെ വൈകിട്ട് സംസ്ക്കരിച്ചു. സഹോദരൻ: നിബിൻ.