ചേർത്തല: ശ്രീനാരായണ കോളേജ് മലയാളവിഭാഗം സംഘടിപ്പിച്ച ഓൺലൈൻ വായനവാരാചരണം സമാപിച്ചു.
ഒരാഴ്ച നീണ്ടു നിന്ന പരിപാടികൾ ശ്രീമലയാളം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലെത്തി.
ഇന്നലെ നടന്ന സമാപനചടങ്ങിൽ ഭാഷാസാങ്കേതിക വിദഗ്ദൻ,വി കെ. ആദർശ് ഇനി വായന ഇ വായന ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. അച്ചടിയുടെ ഗുട്ടൻബർഗ് യുഗത്തിൽ നിന്നും സുക്കർബർഗിന്റെ ഫേസ്ബുക്ക് യുഗത്തിലേക്കെത്തുമ്പോൾ,മാദ്ധ്യമരൂപങ്ങളുടെ സമ്മേളനത്തിലൂടെ പുതുസാദ്ധ്യതകൾ തുറന്നുതരികയാണ് ഇൗവായന ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രഭാഷണങ്ങൾക്ക് പുറമേ സാഹിത്യകൃതികളുടെ വാമൊഴി അവതരണങ്ങൾ,സാഹിത്യ പ്രശ്‌നോത്തരി,വിദ്യാർത്ഥികൾക്കുള്ള വിവിധ മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. പി.എൻ. ഷാജി,വകുപ്പ് അദ്ധ്യക്ഷൻ,ടി.ആർ.രതീഷ്,അദ്ധ്യാപിക പ്രിയ പ്രിയദർശൻ,വി.ഗോകുൽ,അഖിൽഅശോക്,അഭിജിത്ത്,സെബാസ്റ്റ്യൻ,അപർണ,അക്ഷയ് തുടങ്ങിയവർ നേതൃത്വം നൽകി.