ഹരിപ്പാട്: ലഹരി വിരുദ്ധ ദിനത്തിൽ ബാലസംഘം 208 ഏരിയ കമ്മറ്റികളിൽ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു. ഹരിപ്പാട് ഏരിയയിൽ ഓൺലൈനിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സംഗമം ബാലസംഘം ഹരിപ്പാട് ഏരിയ കൺവീനർ സി.എൻ.എൻ നമ്പി ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റിവ് ഓഫീസറും, നൂറനാട് വിമുക്തി കോർഡിനേറ്ററുമായ സജികുമാർ പി മുഖ്യ പ്രഭാഷണം നടത്തി. ഏരിയ കമ്മറ്റി അംഗങ്ങളായ കെ.എം.ഐശ്വര്യ ,നചികേതസ് ,നിതിൻ ഓടമ്പള്ളി ,ശരണ്യ ,അശ്വതി എന്നിവർ പങ്കെടുത്തു .