അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം പുറക്കാട് ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ 500 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.. കുടുംബ യൂണിറ്റുകൾ വഴിയുള്ള വിതരണം തൈച്ചിറ ആർ..ശങ്കർ സ്മാരക യൂണിറ്റിൽ അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് എം.ടി.മധു, അദ്ധ്യക്ഷത വഹിച്ചു.സി.രാജു,, ഉത്തമൻ.കെ, നടേശൻ എസ്.മഹേഷ് എസ് ,ശ്യാം കുട്ടൻ ഒ, സുധാകരൻ, ശ്രീകമാർ .പി, അശോകൻ, രാജി മനോജ്, സന്ധ്യസനോജ്, അമ്പിളി രതീഷ്, സന്തോഷ് എന്നിവർ പങ്കെടുത്തു.