s

തുറവൂർ: ബി.ജെ.പി നേതാവും എസ്.എൻ.ഡി.പി.യോഗം കുത്തിയതോട് ശാഖ സെക്രട്ടറിയുമായിരുന്ന എൻ.വി.പ്രകാശന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു. സേവാ ഭാരതി ജില്ലാ സെക്രട്ടറി എ.ജയകൃഷ്ണൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.നിർദ്ധന വിദ്യാർത്ഥികൾ ക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. ആർ.ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി അരൂർ നിയോജക മണ്ഡലം പ്രസിഡന്റ് തിരുനല്ലൂർ ബൈജു, കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ, കെ.കെ.സജീവൻ, വി.ആർ.ബൈജു, എൻ.രൂപേഷ്, ആർ.ബിജുമോൻ, ശ്യാം രാജ്, ബിനീഷ് എന്നിവർ സംസാരിച്ചു..