ചാരുംമൂട് : കൊവിഡ് പ്രതിസന്ധിയിൽ പാടെ തകർന്ന കോൺട്രാക്ട് കാര്യേജ് വാഹന മേഖല ഇന്ധന സബ്സിഡി ഉൾപ്പടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് വൈകിട്ട് 5.30 ന് തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന വാഹന ചങ്ങല വിജയിപ്പിക്കുമെന്ന്സി.സി.ഒ.എ സംസ്ഥാന കമ്മറ്റി ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ജില്ലയിൽ ഓച്ചിറ മുതൽ അരൂർ വരെയാണ് വാഹനച്ചങ്ങല സൃഷ്ടിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചും ഗതാഗത തടസം സൃഷ്ടിക്കാതെയുമാകും പ്രതിഷേധമെന്ന് ജില്ലാ പ്രസിഡന്റ് കരിങ്ങാട്ടിൽ ജോൺസൺ, ജനറൽ സെക്രട്ടറി സുഭാഷ് പ്രണവം എന്നിവർ അറിയിച്ചു.