മാന്നാർ എസ്.എൻ.ഡി.പി.യോഗം മാന്നാർ യൂണിയനിൽ യൂത്ത് മൂവ്മെൻ്റ് രൂപീകരിച്ചു. യൂണിയൻ കൺവീനർ ജയലാൽ എസ്. പടീത്തറയുടെ അദ്ധ്യക്ഷതയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ലളിതമായ ചടങ്ങിൽ അഡ്ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ചെയർമാൻ ഡോ. എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. യുണിയൻ യൂത്ത് മൂവ്മെൻ്റ് അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളായി സന്തോഷ് കുമാർ - ചെയർമാൻ, അനുകുമാർ- കൺവീനർ, വിഷ്ണു-ജോ. കൺവീനർ, രാജീവ് ആർ - ട്രഷറർ, കമ്മറ്റി അംഗങ്ങളായി കിരൺ ഐവർനേത്ത്, ആശിശ് എസ്. പണിക്കർ, ശ്യാം എസ്, പ്രശാന്ത് ചെറുമല ത്തറയിൽ, സോജിവ് പ്രാവേലിൽ . കേന്ദ്രസമിതി അംഗങ്ങളായി അനിഷ് ചേങ്കര, ബിജു ഗോപിനാഥ്. ദിലീപ് കടവിശ്ശേരിൽ എന്നിവരെ തിരഞ്ഞെടുത്തു യോഗത്തിന് യൂണിയൻ കമ്മറ്റിഅംഗം ഹരി പാലമൂട്ടിൽ സ്വാഗതം ആശംസിച്ചു കമ്മിറ്റി അംഗങ്ങളായ നുന്നു പ്രകാശ്, ദയകുമാർ ചെന്നിത്തല വനിതാ സംഘം ചെയർ പേഴ്സൺ ശശികല രഘുനാഥ്, കൺവീനർ പുഷ്പ ശശികുമാർ എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റ് കൺവീനർ അനുകുമാർ നന്ദി പറഞ്ഞു.