ചേർത്തല: അമ്മയ്ക്ക് പിന്നാലെ കൊവിഡ് ബാധിച്ച് മകനും മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡിൽ വാഴത്തറവെളി ശാന്ത(73)യും മകൻ ഉദയപ്പനും(53) ആണ് മരിച്ചത്. ഇതോടെ കൊവിഡ് രണ്ടാം തരംഗത്തിൽ പള്ളിപ്പുറം നാലാം വാർഡിൽ മരണം ഏഴായി. 18നാണ് ശാന്ത മരിച്ചത്. പിന്നാലെ കൊവിഡ് ബാധിതനായ ഉദയപ്പൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയവെ ശനിയാഴ്ചയാണ് മരിച്ചത്. പാചകത്തൊഴിലാളിയാണ് ഉദയപ്പൻ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രിയ. മക്കൾ: ദിവ്യമോൾ, ദീപു. മരുമകൻ: സജീവ്.