tv-r
എസ്.എൻ.ഡി.പി യോഗം വളമംഗലം കാടാതുരുത്ത് 537-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി നടന്ന ഭക്ഷ്യകിറ്റ് വിതരണം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്യുന്നു

തുറവൂർ: എസ്.എൻ.ഡി.പി യോഗം വളമംഗലം കാടാതുരുത്ത് 537-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി നടന്ന ഭക്ഷ്യകിറ്റ് വിതരണം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.ആർ.ലോഹിതാക്ഷൻ അദ്ധ്യക്ഷനായി. സെക്രട്ടറി എം.വിശ്വംഭരൻ, വൈസ് പ്രസിഡന്റ് ആർ.രമേശൻ, യൂണിയൻ കൗൺസിലർ ടി.സത്യൻ, യൂത്ത് മൂവ്മെന്റ് കൗൺസിലർ മിനേഷ് മഠത്തിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബീനാ ശശാങ്കൻ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.