കറ്റാനം: ലഹരി വിരുദ്ധദിനത്തിൽ വിദ്യാർത്ഥികൾ ലഘുലേഖകൾ തയ്യാറാക്കി വീടുകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. കറ്റാനം പോപ് പയസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്സ് വിദ്യാർത്ഥികളാണ് ലഹരിക്കെതിരെ അവരവരുടെ വീടിനു മുന്നിൽ ലഘുലേഖകൾ തയ്യാറാക്കി പ്രദർശിപ്പിച്ചത് തൂടർന്ന് വിദ്യാർത്ഥികൾ കുടുംബാംഗങ്ങളോടൊത്ത്. ലഹരി വിമുക്തനാടിനുവേണ്ടി നിരന്തരം പ്രയത്‌നിക്കുമെന്ന് പ്രതിജ്ഞ എടുത്തു. . നാടിന്റെ നാശത്തിന് വഴി തെളിക്കുന്ന ഈ മഹാവിപത്തിൽ നിന്ന് കുട്ടികളെ ബോധവാൻമാരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്കൗട്സ് മാസ്റ്റർ സി. ടി വർഗീസ് പറഞ്ഞു.. പ്രിൻസിപ്പൽ സുമ .എസ്. മലഞ്ചരുവിൽ, പി.ടി.എ. പ്രസിഡന്റ് അഡ്വ. എൻ.എം. നസീർ, ജോൺ കുരുവിള, സി.ടി. ജോമോൻ, സുനു .സി.ജോസ് ,ടി. മോഹൻ . എന്നിവർ നേതൃത്വം നൽകി.