അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ യൂത്ത് മൂവ്മെന്റ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പത്താം ക്ലാസ് മുതൽ ഡിഗ്രി വരെ പഠിക്കുന്ന കുട്ടികൾക്കായി പ്രശസ്ത കരിയർ ഗൈഡൻസ് ഗുരു ഡോ.പി.ആർ.വെങ്കിട്ടരാമൻ ഓൺലൈനിൽ ക്ളാസെടുത്തു. 600ൽ അധികം കുട്ടികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് നിരവധി ആധുനിക കോഴ്സുകൾ സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം പകർന്നു നൽകി.
യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.വി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ പി.വി.സാനു, യൂണിയൻ കൗൺസിലർ എം.രാജേഷ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം താലൂക്ക് സെക്രട്ടറി സുനിൽ താമരശേരി, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ ജയദേവൻ, കണ്ണൻ ആശ്രമം, മനു ഉപേന്ദ്രൻ, സജി പി.ദാസ്, എസ്.സാജൻ, സുരാജ് കൈതവന, സജോ സദാശിവൻ, അനിൽകുമാർ എന്നിവർ പങ്കെടുത്തു. താലൂക്ക് സെക്രട്ടറി വി.രഞ്ജിത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ജയദേവൻ നന്ദിയും പറഞ്ഞു.