അമ്പലപ്പുഴ: ദേശീയപാതയിൽ പുന്നപ്ര കപ്പക്കട പെട്രോൾ പമ്പിന് സമീപം ചെമ്മീൻ കയറ്റിയ ലോറി തലകീഴായി മറിഞ്ഞു. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. അരൂരിൽ നിന്ന് കാക്കാഴത്തേക്കു ചെമ്മീനുമായി വരികയായിരുന്നു. ടയർ പൊട്ടി നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായത്. ഡ്രൈവറും ക്ലീനറും പരിക്കില്ലാതെ രക്ഷപ്പെട്ടു. പുന്നപ്ര പൊലീസ് എത്തി ഗതാഗതം പുന:സ്ഥാപിച്ചു. റോഡിൽ ചിതറിയ ചെമ്മീൻ മറ്റൊരു ലോറിയിലേക്കു മാറ്റി.