മാവേലിക്കര: ചെന്നിത്തല പഞ്ചായത്തിലെ വാക്സിൻ വിതരണം സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മെമ്പർ ഗോപൻ ചെന്നിത്തല ഇന്ന് ഉപവാസ സമരം നടത്തും. രാവിലെ 8.30 മുതൽ ചെന്നിത്തല ഫാമിലി ഹെൽത്ത് സെന്ററിലാണ് ഉപവാസം ഇരിക്കുന്നത്. വാക്സിൻ വിതരണത്തിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ താൽപ്പര്യങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.