s

പൂച്ചാക്കൽ: സിമന്റിന്റെ അമിത വില നിയന്ത്രിക്കണമെന്ന സർക്കാർ നിർദ്ദേശം വന്നതിനു ശേഷവും പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സ് കമ്പനി വില കൂട്ടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് കേരള സിമന്റ് ട്രേഡേഴ്സ് സമിതി സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളിലായി ചാക്കൊന്നിന് 40 രൂപ വർദ്ധിപ്പിച്ചത് കുത്തക സുമന്റ് കമ്പനികളെ സഹായിക്കാനാണെന്ന് സമിതി ആരോപിച്ചു. നിലവിൽ അയൽ സംസ്ഥാനങ്ങളിലെ വിലയേക്കാൾ ഒരു ചാക്കിന് 150 രൂപ വരെ അധികമാണ് കേരളത്തിലുള്ളത്.

സംസ്ഥാന പ്രസിഡന്റ് ചാക്കോ മുല്ലപ്പള്ളി, സെക്രട്ടറി ഒ.സി. വക്കച്ചൻ, ട്രഷറർ കെ.ഇ.റഷീദ്, ജലീൽ, സലിം ,മോഹനൻ, അനൂപ്, തുടങ്ങിയവർ പങ്കെടുത്തു.