മുതുകുളം :കേരളത്തിൽ അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് അറിവിന്റെ വാതായനം തുറന്നു കാണിക്കുകയും കേരളത്തിലാകമാനം കാൽനടയായി സഞ്ചരിച്ച് ഗ്രന്ഥപ്പുരകൾ തുറക്കുകയും ചെയ്ത പി.എൻ.പണിക്കർ തന്നെയാണ് ഇന്നു നാം നേടിയ പല ഭൗതിക നേട്ടങ്ങളുടേയും പിന്നാമ്പുറങ്ങളിൽ പ്രവർത്തിച്ചതെന്ന് രമേശ് ചെന്നിത്തല എം.എൽ.എ.അഭിപ്രായപ്പെട്ടു.ചിങ്ങോലി യുവജന സമാജം ഗ്രന്ഥശാല സംഘടിപ്പിച്ച വായന മാസാചരണത്തിന്റെ ഭാഗമായുള്ള പി.എൻ പണിക്കരുടെ എണ്ണഛായാചിത്രം അനാഛാദനം ചെയ്യുകയായിരുന്നു ചെന്നിത്തല. സമ്മേളനത്തിൽ ഗ്രന്ഥശാലാ പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ അദ്ധ്യക്ഷനായി. ഗ്രന്ഥശാലാ ഭാരവാഹികളായ എം.എ.കലാം, ഐശ്വര്യതങ്കപ്പൻ, അനീഷ്.എസ്.ചേപ്പാട്, ആർ.കിരൺകുമാർ, പി.സുകുമാരൻ, എസ്.ആനന്ദവല്ലി ,പി.എ.നാസിം എന്നിവർ സംസാരിച്ചു. .പി.എൻ പണിക്കരുടെ എണ്ണഛായാചിത്രം വരച്ച ഐശ്വര്യ തങ്കപ്പന് ഗ്രന്ഥശാലയുടെ ഉപഹാരം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ സമർപ്പിച്ചു.