oly
ജില്ലാ ഒളിമ്പിക്അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവന്ന ഒളിമ്പിക് വാരാഘോഷത്തിന്റെ സമാപന സമ്മേളനം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : ജില്ലാ ഒളിമ്പിക്അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവന്ന ഒളിമ്പിക് വാരാഘോഷം

സമാപിച്ചു.

സമാപനദിവസം ദീർഘദൂര ഓട്ടക്കാരായ ബിനീഷ് തോമസിന്റെയും ചന്ദു സന്തോഷിന്റെയും നേതൃത്വത്തിൽ ഒളിമ്പിക് മാരത്തോൺ തിരുവാമ്പാടി ജംഗ്ഷനിൽ എച്ച്.സലാം എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.

സമാപനസമ്മേളനം ആലപ്പുഴ ബീച്ചിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ.വിജയകുമാർ അദ്ധ്യക്ഷനായി.

കൗൺസിലർ റീഗോ രാജു, സി.വി. മനോജ്‌കുമാർ, കെ.ജെ. പ്രവീൺ, ബിച്ചു എക്സ്. മലയിൽ , നിമ്മി അലക്സാണ്ടർ,ആർ. സുരേഷ്, എം.ബിനു ,ടി.കെ.വികാസ്, എം.ഔസേഫ്, കെ.എസ്.റെജി, വി.പി.പ്രദീപ് കുമാർ ,

എസ്.ബീന, ഷിബു ഡേവിഡ്, മനോജ്‌ വർഗീസ്, നവാസ് ബഷീർ, റൈസൽ, സുനിൽജോർജ് . ഹീരലാൽ തുടങ്ങിയവർ പങ്കെടുത്തു.