ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിലെ വാടയ്ക്കൽ പടിഞ്ഞാറ് 3676-ാം നമ്പർ ശാഖയിൽ ഗുരുകാരുണ്യം പദ്ധതി പ്രകാരം നടന്ന പഠനോപകരണ വിതരണം കോട്ടയം മെഡി. ആശുപത്രി പ്രൊഫ. സുരേഷ് രാഘവൻ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ബി.രഘുനാഥ്, ശാഖാ യോഗം പ്രസിഡന്റ് പി.ധർമ്മരാജൻ, സെക്രട്ടറി പി.കെ.അജികുമാർ, ഭാരവാഹികളായ പി.കെ.സോമൻ, ശശീന്ദ്രൻ, പി.അജിത്, പി.പി.അജികുമാർ, സൂര്യ ബൈജു, ഷീല സന്തോഷ് എന്നിവർ സംസാരിച്ചു.ശാഖാ വൈസ് പ്രസിഡന്റ് കെ.എസ്.രാജീവൻ നന്ദി പറഞ്ഞു.