മാവേലിക്കര: വിശപ്പ് രഹിത കേരളം എന്ന ലക്ഷ്യത്തോടെ അക്കോക് എന്ന സംഘടന മാവേലിക്കര കെ.എസ്.ആർ.ടി.സി ജംഗ്ഷന് സമീപം ആരംഭിച്ച ഭക്ഷണ അലമാരയിൽ നിന്ന് ഭക്ഷണ വിതരണം തുടങ്ങിയിട്ട് ഇന്ന് 101 ദിവസം പൂർത്തിയാകുന്നു. ലോക്ക്ഡൗൺ കാലത്തും ഭക്ഷണ അലമാര പ്രവർത്തിച്ചിരുന്നു.

അലമാരയിൽ നിന്ന് സൗജന്യമായി ഭക്ഷണവും വെള്ളവും എടുത്ത് കഴിക്കാം എന്നതാണ് പ്രത്യേകത. 101-ാം ദിവസത്തെ പ്രവർത്തന ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് അരുൺ കുമാർ എം.എൽ.എ നിർവ്വഹിക്കും. അക്കോക് കേരള പ്രസിഡന്റ് അഡ്വ.കെ.സുരേഷ് കുമാർ അദ്ധ്യക്ഷനാവും. മാവേലിക്കര മണ്ഡലം രക്ഷാധികാരിയും മാവേലിക്കര ജോ.ആർ.ടി.ഓയുമായ എം.ജി.മനോജ്‌ മുഖ്യാതിഥിയാവും.