മാന്നാർ: എസ്.എൻ.ഡി.പി യോഗത്തിന്റെ ഗുരുകാരുണ്യം പദ്ധതിപ്രകാരമുള്ള ചികിത്സ ധനസഹായമായി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുവദിച്ച തുക വിവിധ ശാഖകളിൽ വിതരണം ചെയ്തു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങുകൾ മാന്നാർ യൂണിയൻ ചെയർമാൻ ഡോ. എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ നുന്നു പ്രകാശ്, ദയകുമാർ ചെന്നിത്തല, ഹരി പാലമൂട്ടിൽ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ സന്തോഷ്, കൺവീനർ അനു കുമാർ തുടങ്ങിയവർ പങ്കെടുത്തു.