കുട്ടനാട്: എസ്.എൻ.ഡി.പി യോഗം ആവിഷ്കരിച്ച ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കുട്ടനാട് യൂണിയനിൽ 1000 വിദ്യാർത്ഥികൾക്ക് സൗജന്യമായി ബി.എസ്.എൻ.എൽ സിം കാർഡുകൾ വിതരണം ചെയ്യും. വിദ്യാർത്ഥികൾക്ക് പഠന സഹായം പദ്ധതി പ്രകാരം ശാഖകളിൽ നിന്നു തിരഞ്ഞെടുത്തിട്ടുള്ള കുട്ടികൾക്ക് ഒരു സിം കാർഡും രണ്ടു മാസത്തെ നെറ്റ് കണക്ഷനും ഉൾപ്പെടെയുള്ള സ്കീം ഉദ്ഘാടനം ഇന്നു രാവിലെ 10ന് യൂണിയൻ പ്രാർത്ഥനാ മന്ദിരത്തിൽ ചെയർമാൻ പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യും.
യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി.സുബീഷ് അദ്ധ്യക്ഷത വഹിക്കും. ഗുരുകാരുണ്യം വോളണ്ടിയർമാർക്കുള്ള ബാഡ്ജ് യൂണിയൻ വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ വിതരണം ചെയ്യും. കൺവീനർ സന്തോഷ് ശാന്തി മുഖ്യപ്രഭാഷണം നടത്തും. അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളായ എം.പി. പ്രമോദ്, എ.കെ. ഗോപിദാസ്, ടി.എസ്. പ്രദീപ് കുമാർ, അഡ്വ. എസ്. അജേഷ് കുമാർ, പി.ബി. ദിലീപ്, കെ.കെ. പൊന്നപ്പൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി സജിനി മോഹൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ ജോ. സെക്രട്ടറിമാരായ ടി.ആർ. അനീഷ്, രഞ്ജു കാവാലം, എംപ്ലോയീസ് ഫോറം സംസ്ഥാന ജോ. സെക്രട്ടറി ഗോകുൽദാസ് തുടങ്ങിയവർ സംസാരിക്കും. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പി.ആർ. രതീഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ടി.എസ്. ഷിനു മോൻ നന്ദിയും പറയും.
ജൂലായ് ഒന്നുവരെ ശാഖകൾ കേന്ദ്രീകരിച്ചാണ് വിതരണം. ഗുണഭോക്താക്കൾ അസൽ ആധാർ കാർഡുമായി നേരിട്ട് വരണം.18 വയസിന് താഴെയുള്ളവർക്ക് രക്ഷിതാക്കളുടെ പേരിൽ സിം കാർഡ് എടുക്കാം. സിം കാർഡ് വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾ: ഇന്നു രാവിലെ 10 മുതൽ 12 വരെ യൂണിയൻ ഓഫീസ്, 12 മുതൽ 2 വരെ വരെ രാമങ്കരി എസ്.എൻ.ഡി.പി ഹാൾ, 3 മുതൽ 5 വരെ പൊങ്ങ 21-ാം നമ്പർ ശാഖാ ഹാൾ, നാളെ രാവിലെ 10 മുതൽ 12 വരെ ചെറുകര രണ്ടാം നമ്പർ ശാഖാ ഹാൾ, 12 മുതൽ 2 വരെ തട്ടാശ്ശേരി, 3 മുതൽ 5 വരെ കണ്ണാടി കിഴക്ക് 2349-ാം നമ്പർ ശാഖാ ഹാൾ, 30ന് രാവിലെ 10 മുതൽ 12 വരെ കായൽപ്പുറം 3620-ാം ശാഖാ ഹാൾ, 12 മുതൽ 2 വരെ വെളിയനാട് വടക്ക് ശാഖാ ഹാൾ, 3 മുതൽ 5 വരെ കുന്നങ്കരി 372-ാം നമ്പർ ശാഖാ ഹാൾ, ജൂലായ് ഒന്നിന് രാവിലെ 10 മുതൽ 12 വരെ കുട്ടമംഗലം ശാഖാ ഹാൾ, 2 മുതൽ 4 വരെ പള്ളാത്തുരുത്തി 25-ാം നമ്പർ ശാഖാ ഹാൾ.