ആലപ്പുഴ: ഇന്ധനവില വർദ്ധനവിൽ ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പെട്രോൾ,ഡീസൽ,പാചക വാതകം എന്നിവ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമൊന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി. അനിയപ്പന്റെ അദ്ധ്യക്ഷതയിൽ നടന്ന ഗൂഗിൾ യോഗത്തിൽ സംഘടനാ സെക്രട്ടറി എ.ജി. സുഭാഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി,ജില്ലാ വൈസ് പ്രസിഡന്റ് പ്രൊ. സി.എം. ലോഹിതൻ, സെക്രട്ടറി ദിലീപ് കുമാർ, ട്രഷറർ മോഹനൻ കൊഴുവല്ലൂർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആര്യൻ ചളളിയിൽ, ശ്രീകാന്ത്, ശ്രീധരൻ ഹരിപ്പാട്, ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ് സതീഷ് കായംകുളം, ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് സുശീലാ മോഹനൻ,മണ്ഡലം കമ്മിറ്റി അംഗം പ്രകാശൻ ചേർത്തല എന്നിവർ പങ്കെടുത്തു