sndp
ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കണിച്ചുകുളങ്ങര യൂണിയനിലെ പുത്തനങ്ങാടി വാരണം 559-ാം നമ്പർ ശാഖയിൽ ഭക്ഷ്യധാന്യ കിറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ശാഖ പ്രസിഡന്റ് കെ.പി. മംഗളൻ നിർവഹിക്കുന്നു

ചേർത്തല: എസ്.എൻ.ഡി.പി യോഗം നടപ്പാക്കുന്ന ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കണിച്ചുകുളങ്ങര യൂണിയനിലെ പുത്തനങ്ങാടി വാരണം 559-ാം നമ്പർ ശാഖയിൽ കൊവിഡ് ബാധിതരായവരുടെ കുടുംബങ്ങളിൽ ഭക്ഷ്യ ധാന്യ കിറ്റുകളും പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് കെ.പി. മംഗളൻ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി കെ. ഷിബു, വൈസ് പ്രസിഡന്റ് പി.എസ്. തമ്പി, ശാഖ കമ്മിറ്റി അംഗം വിലാസിനി, യൂണിയൻ കമ്മിറ്റി അംഗം പ്രദീപ് എന്നിവർ പങ്കെടുത്തു.