photo

ചേർത്തല: കൊവിഡ് ബാധിച്ച് ഭാര്യ മരിച്ചതിനു പിന്നാലെ ഭർത്താവും യാത്രയായി. ചേർത്തല തെക്ക് പഞ്ചായത്ത് ഒൻപതാം വാർഡ് വാണിയന്റെ ചിറയിൽ വി.ആർ. രമണൻ (75) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ചിനാണ് ഭാര്യ സരള (66) മരിച്ചത്. ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന രമണൻ 25 ന് രോഗം ഭേദമായി വീട്ടിലെത്തിയിരുന്നു. ഇന്നലെ ശ്വാസം മുട്ടലിനെ തുടർന്നായിരുന്നു മരണം. സരളയുടെ സഞ്ചയനം കഴിഞ്ഞുള്ള മറ്റ് ചടങ്ങുകളൊന്നും നടത്തിയിരുന്നില്ല. ഇതിനിടെയാണ് രമണൻ മരിച്ചത്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: സ്വപ്ന ഷാബു (മുഹമ്മ ഗ്രാമപഞ്ചായത്ത്, പ്രസിഡന്റ്), വി.ആർ. സ്റ്റാലിൻ (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി, വടക്കൻ പറവൂർ). മരുമക്കൾ: സോനാമോൾ, പരേതനായ ഷാബു.