ആലപ്പുഴ: കൊവിഡ് ഭീതി പരത്തുന്നതിനാൽ മദ്യവ്യാപാരം പൂർണമായും നിറുത്തി വയ്ക്കണമെന്ന് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.സർക്കാരിൻറ മദ്യ നയത്തിൽ പ്രതിഷേധിച്ച് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി, ഗാന്ധിയൻ ദർശന വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ സീറോ ജംഗ്ഷനിലെ ക്വിറ്റ് ഇന്ത്യാ സ്മാരകത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ മാടമന അദ്ധ്യക്ഷത വഹിച്ചു.
ഹക്കീം മുഹമ്മദ് രാജ മദ്യവിരുദ്ധ പോരാട്ടം പ്രതിജ്ഞ പുതുക്കി ചൊല്ലിക്കൊടുത്തു.ഇ.ഷാബ്ദ്ദീൻ , പി.എ.കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.