ആലപ്പുഴ: ത്രിവേണി ബോയ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ പഠനോപകരണ വിതരണവും സമ്മേളനവും മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ സൗമ്യ രാജ് മുഖ്യാതിഥിയായി. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.ഷാനവാസ്, കൗൺസിലർമാരായ ബി.നസീർ, കവിത, ക്ലാര പീറ്റർ, ഹെലൻ, മുൻ കൗൺസിലർമാരായ സി.വി .മനോജ് കുമാർ,കെ.ജെ.പ്രവീൺ , അഡ്വ.കുര്യൻ ജെയിംസ്, ആന്റണി എം .ജോൺ,നജ്മുദ്ദീൻ, ശരീഫ് കുട്ടി ,വി.കെ.നാസറുദ്ദീൻ എന്നിവർ പങ്കെടുത്തു.