മുതുകുളം :ആറാട്ടുപുഴ രാമഞ്ചേരി വിജ്ഞാന കൗമുദി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ പി. എൻ പണിക്കർ അനുസ്മരണവും വായനാചരണവും കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺിൽ പ്രസിഡന്റ് ജി. സന്തോഷ്‌കുമാർ ഉത്‌ഘാടനം ചെയ്തു. അഡ്വ.എ. സുഭാഷ്,പി.എൻ പണിക്കരുടെ ലഘുജീവ ചരിത്രം അവതരിപ്പിച്ചു. കെ. കെ.സഹദേവൻ അദ്ധ്യക്ഷനായി. എൻ.പുരുഷോത്തമൻ, പി.വിശ്വംഭരൻ, ജി.ധർമ്മജൻ, എൻ.ഭദ്രൻ, കെ.ധന്യ തുടങ്ങിയവർ സംസാരിച്ചു.