അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കോവിഡ് ഡോമിസിലിയറി കെയർ സെന്ററിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 ന് എച്ച്.സലാം എം.എൽ .എ നിർവ്വഹിക്കും. മുൻ മന്ത്രി ജി.സുധാകരൻ , ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. 45 കിടക്കകൾ സജ്ജമാക്കിയിട്ടുള്ള സെന്റർ മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷനിലെ കല ടൂറിസ്റ്റ് ഹോമിലാണ് പ്രവർത്തിക്കുയെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് പറഞ്ഞു.