ambala
പുന്നപ്ര ബീച്ച് . എൽ . പി സ്ക്കൂളിൽ മൊബൈൽ ഫോൺ വിതരണം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: പുന്നപ്ര ബീച്ച് . എൽ . പി സ്ക്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത 22 വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ കൈമാറി. എച്ച് . സലാം എം.എൽ.എ വിതരണോദ്ഘാടനം നിർവ്വഹിച്ചു . സ്ക്കൂൾ മാനേജർ ഡി. അഖിലാനന്ദൻ അദ്ധ്യഷത വഹിച്ചു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് മുഖ്യപ്രഭാഷണം നടത്തി . ബ്ലോക്ക് പഞ്ചയാത്ത് മെമ്പർ എം.ഷീജ, എ.ഇ.ഒ മധുസൂദനൻ , അനീഷ് ,അശോകൻ, ബീന എസ് നായർ , അൻസർ , ജ്ഞാനാംബിക എന്നിവർ പങ്കെടുത്തു.