ആലപ്പുഴ: കേരള ലളിതകലാ അക്കാദമി കലാകാരന്മാർക്കായി ക്യാമ്പ് സംഘടിപ്പിക്കും. 250 കലാകാരന്മാർക്ക് ഒരേ സമയം സ്വന്തം വീടുകളിലിരുന്ന് ചിത്രരചന നടത്താവുന്ന വിധത്തിൽ 'നിറകേരളം' ദശദിന ക്യാമ്പാണ് രണ്ടാംഘത്തിൽ സംഘടിപ്പിക്കുന്നത്. 14 ജില്ലകളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കും. ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിക്കും.