അമ്പലപ്പുഴ: പറവൂർ പബ്ലിക് ലൈബ്രറിയുടെ 75 -ാ മത് ക വാർഷികത്തിന്റെ ഭാഗമായി ,ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 75 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകുന്ന പരിപാടിക്കു തുടക്കമായി. 'വരൂ വഴിയൊരുക്കാം "പരിപാടിയുടെ ഒന്നാംഘട്ടമായി ലൈബ്രറിയും പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സമാഹരിച്ച 32 ഫോണുകൾ മുൻമന്ത്രി ജി .സുധാകരൻ സ്കൂൾ പ്രിൻസിപ്പൽ എ .സുമക്ക് കൈമാറി.എച്ച് .സലാം എം .എൽ. എ ഇവ കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി .കെ. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി .ആർ. ഷൈല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഷീബാ രാകേഷ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജിത സതീശൻ, ജില്ലാ പഞ്ചായത്ത് അംഗം ഗീത ബാബു, പഞ്ചായത്തംഗങ്ങളായ അജിത ശശി, പ്രഭാ വിജയൻ, അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കൈനകരി സുരേന്ദ്രൻ, ലൈബ്രറി സെക്രട്ടറി ഒ .ഷാജഹാൻ, പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എച്ച്. എം ഇൻചാർജ് ബൈജു ബാസ്റ്റിൻ, സ്റ്റാഫ് സെക്രട്ടറി മിനിമോൾ വർഗീസ്, എ .സുമ എന്നിവർ പങ്കെടുത്തു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ എസ് . രാജേഷ് സ്വാഗതം പറഞ്ഞു.