മാവേലിക്കര: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് എം മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി എൽ.ഐ.സി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അയ്യപ്പൻപിള്ള ധർണ ഉദ്ഘാടനം ചെയ്തു. യദുലാൽ കണ്ണനാംകുഴി അദ്ധ്യക്ഷനായി. വി.ഹരികുമാർ, റോജിൻ മാത്യു, മനീഷ്‌കുമാർ, ദീപു, റിന്റോ, അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.