a
വിശപ്പുരഹിത അലമാരയുടെ 101ാം ദിനാഘോഷം ഉദ്ഘാടനം ചെയ്ത ശേഷം എം.എസ്.അരുണ്‍കുമാര്‍ എം.എല്‍.എ മധുരം വിളമ്പി നൽകുന്നു

മാവേലിക്കര: അക്കോക്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിശപ്പുരഹിത അലമാരയുടെ 101ാം ദിനാഘോഷം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ വീട്ടിൽ നിന്ന് തയ്യാറാക്കികൊണ്ടുവന്ന പൊതികൾ അലമാരയിൽ വച്ച് വിശപ്പുരഹിത അലമാരയുടെ ഭാഗമായി. തുടർന്ന് ആഘോഷത്തിന്റെ ഭാഗമായി പായസവും വിളമ്പി വിതരണം ചെയ്ത ശേഷമാണ് എം.എൽ.എ മടങ്ങിയത്.

അക്കോക്ക് പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ ചടങ്ങിൽ അദ്ധ്യക്ഷനായി. രക്ഷാധികാരി ജോയിന്റ് ആർ.ടി.ഒ മനോജ് എം.ജി മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര മണ്ഡലം സെക്രട്ടറി രതീഷ് പെർഫെക്ട്, ട്രഷറർ ചിത്രാമ്മാൾ, കോഓർഡിനേറ്റർമാരായ അഭിലാഷ് ധർമ്മരാജൻ, റജി ഓലകെട്ടി, വിശാൽ, സംസ്ഥാന കമ്മി​റ്റി അംഗങ്ങളായ അബി ഹരിപ്പാട്, ഷമീർ, അബ്ബ മോഹൻ എന്നിവർ പങ്കെടുത്തു.