കുട്ടനാട് : രാമങ്കരി പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് യു ഡി എഫ് ജനപ്രതിനിധികളെ ഒഴിവാക്കിയതായി ആക്ഷേപം. കഴിഞ്ഞ ദിവസംവൈകിട്ട് 3.30ഓടെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെയാണ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ നിന്ന് ബ്ലോക്ക് പഞ്ചായത്തംഗമായ ആശാ ജോസഫിനെ ഒഴിവാക്കിയെന്നാണ് ആക്ഷേപം. സി.പി.എമ്മിന്റെ രാഷ്ട്രിയ പകപോക്കലിന് കൂട്ടുനിൽക്കാതെ ജനാധിപത്യമര്യാദ പാലിക്കാൻ തയ്യാറാകണമായിരുന്നെന്ന് കോൺഗ്രസ് നേതാവും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ പ്രമോദ് ചന്ദ്രൻ ജില്ലാപോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറഞ്ഞു.