കുട്ടനാട്: എടത്വാ പൊലീസ്‌സ്റ്റേഷൻ മാതൃകാ പോലീസ്‌സ്റ്റേഷനാണന്ന് ചക്കുളത്തുകാവ്‌ ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അഭിപ്രായപ്പെട്ടു. ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീയമ പരിപാലനത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പേരുകേട്ട എടത്വ സ്റ്റേഷൻ പൊതുജനസേവനത്തിന്റെ ഉദാത്ത മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.