ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ എം.അനിൽകുമാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ആര്യാട് ലൂഥറൻ ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് മെമ്പർ അജികുമാർ ചിറ്റേഴത്ത് അദ്ധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബികോം എൽ.എൽ.ബി കരസ്ഥമാക്കിയ അപർണ സനലിനെ അനുമോദിച്ചു. വളയഞ്ചിറ മോഹനൻ, ടി.സി.ജയപ്പൻ, കെ.റാം മോഹൻ, അമ്പാടി മധു, പി.സുരാജ്, വി.അപ്പുക്കുട്ടൻ, സോബിൻ, അനൂപ് എന്നിവർ പങ്കെടുത്തു