മാവേലിക്കര : പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചു റോഡിൽ വീണ് ഗൃഹനാഥൻ മരിച്ചു. ചെങ്ങന്നൂർ ളാഹശേരിൽ വലിയപറമ്പിൽ സി.ആർ.രാജേന്ദ്രൻ (56) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ഓടെ മാവേലിക്കര കരയംവട്ടം ജംഗ്ഷനിലായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പംആയിരംതെങ്ങിൽ മത്സ്യം വാങ്ങാനായി പോയ ശേഷം ചെങ്ങന്നൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. റോഡിൽ വീണ രാജേന്ദ്രനെ ഉടൻ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഉഷ. മക്കൾ: അശ്വതി, ജ്യോതി, അമരേഷ്. മരുമക്കൾ: ഷമോദ്, ശ്രീരാജ്, അശ്വനി.