മാവേലിക്കര: കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായി അഡ്വ.കെ.ജി സുരേഷ് കുമാർ, തോമസ്.സി കുറ്റിശ്ശേരി എന്നിവരെ തിരഞ്ഞെടുത്തു. പാർട്ടി ചെയർമാൻ പി.ജെ ജോസഫാണ് രണ്ട് പേരേയും നാമനിർദ്ദേശം ചെയ്തത്. പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ.കെ.ജി സുരേഷ് കുമാർ മാവേലിക്കര ബാർ അസോസിയേഷൻ പ്രസിഡന്റാണ്. കേരള കോൺഗ്രസ് എം മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റായിരുന്ന തോമസ്.സി കുറ്റിശേരി മാവേലിക്കര നഗരസഭ മുൻ കൗൺസിലറാണ്.