vellapally

യോഗം നേതൃയോഗങ്ങൾക്ക് തുടക്കം

ചേർത്തല : എസ്.എൻ.ഡി.പി യോഗത്തിന്റെ കൂട്ടായ്മയെ തകർക്കാനും തളർത്താനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എറണാകുളം,കോട്ടയം ജില്ലകളിലെ യൂണിയനുകളിലെ നേതൃയോഗങ്ങൾ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുപാട് മോഹങ്ങളുമായി നടക്കുന്നവരാണ് യോഗത്തെ നിരന്തരം വിമർശിക്കുന്നത്. ഗുരുദേവ ദർശനത്തിനുവേണ്ടി എന്തു പ്രവർത്തിച്ചുവെന്ന് അവർ വിശദീകരിക്കണം. നിരവധി ക്ഷേമപദ്ധതികളാണ് യോഗം നടപ്പാക്കുന്നത്. കൊവിഡ് ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്ന ഗുരുകാരുണ്യം പദ്ധതി സമൂഹം ഹൃദയംകൊണ്ടാണ് സ്വീകരിച്ചത്. ഈ കാരുണ്യ പ്രവർത്തനങ്ങൾ ചെറുതാക്കി കാണിക്കുന്ന മാദ്ധ്യമങ്ങൾ മ​റ്റു ചിലർ ചെയ്യുന്ന ചെറിയ കാര്യങ്ങൾ ഊതി വീർപ്പിക്കുന്നു.

പാവങ്ങൾക്ക് കൈത്താങ്ങാകാൻ യൂണിയനുകൾക്കും ശാഖകൾക്കും കുടുംബയൂണി​റ്റുകൾക്കും കഴിഞ്ഞു. ചില യൂണിയനുകൾ 5000 രൂപ ശാഖകൾക്കു കൊടുത്തപ്പോൾ അത് ഒരു ലക്ഷമാക്കി ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്തു. യൂണിയനുകൾ ഒരോ ശാഖകൾക്ക് 5000 രൂപ വീതം നൽകിയപ്പോൾ ശാഖകൾ അത് കുടുംബയൂണി​റ്റുകൾക്ക് 5000 രൂപ കൂടി ചേർത്തു കൊടുത്തു. അങ്ങനെ ലക്ഷങ്ങളുടെ കാരുണ്യപ്രവാഹമായി. മരുന്ന് മേടിക്കാൻ പോലും കൈയിൽ പൈസയില്ലാത്തവരെ സഹായിക്കുന്നത് സന്തോഷകരമായ അനുഭവമാണ്.

പാവങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി വനിതാസംഘം മൊബൈൽ ഫോണുകൾ നൽകി. റീചാർജിംഗിനും പണം കൊടുക്കുന്നു. ചേർത്തലയിൽ ജാതിമത ഭേദമന്യേ 5000 വീടുകളിലാണ് മൂന്നു കിലോ കപ്പ വീതം വിതരണം ചെയ്യുന്നത്. യോഗത്തിന് ഇന്ന് എല്ലായിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. പത്തനംതിട്ടയിലും കൊയിലാണ്ടിയിലും വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന രണ്ട് കോളേജുകൾ മാത്രമാണ് നേരത്തെ ഉണ്ടായിരുന്നത്. ഇവിടെയൊക്കെ സ്ഥലവും കെട്ടിടവും ആയി. സ്‌കൂളുകൾ ആധുനിക രീതിയിലാക്കിയതോടെ അഡ്മിഷനു വേണ്ടി തിരക്കായി. യോഗം ഓഫീസ് ആധുനികവത്കരിച്ചു. ശങ്കർ ആശുപത്രിക്ക് 9 നിലയുള്ള കെട്ടിടമായി. ഇതൊന്നും കാണാതെ വിമർശിക്കാൻ നടക്കുന്നവരെ തള്ളിക്കളയണം.

സ്ത്രീധന പീഡനത്തിനെതിരെ ശബ്ദിക്കാൻ വനിതാസംഘം പ്രവർത്തകർ സജ്ജരാകണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. കുമാരീസംഘങ്ങൾ സജീവമാക്കി ബോധവത്കരണം നടത്തണം. യോഗനാദത്തിന്റെ പ്രചാരണത്തിനായി എല്ലാ യൂണിയനുകളും മുന്നിട്ടിറങ്ങണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

എറണാകുളത്തെ യോഗത്തിൽ കുന്നത്തുനാട് യൂണിയൻ പ്രസിഡന്റ് കെ.കെ. കർണൻ അദ്ധ്യക്ഷത വഹിച്ചു