ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം മലമേൽ ഭാഗം 328 ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഗുരു കാരുണ്യ പദ്ധതിയുടെ ഭാഗമായി മുഴുവൻ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റും കൊവിഡ് പ്രതിരോധ സാധനങ്ങളും ചികിത്സാ ധനസഹായവും വിതരണം ചെയ്തു. വിതരണോദ്ഘാടനം ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ.അശോകൻ നിർവ്വഹിച്ചു. യൂണിയൻ കൗൺസിലർ ബിജു പത്തിയൂർ, ശാഖാ പ്രസിഡൻ്റ് കെ.വി ഭാസ്ക്കരൻ, സെക്രട്ടറി ചക്കോലിൽ സുരേഷ്, വൈസ് പ്രസിഡൻ്റ് എസ്സ് ജയരാജ്, യൂണിയൻ കമ്മിറ്റി അംഗം സന്തോഷ്, കമ്മിറ്റി അംഗങ്ങൾ ആയ മനോജ്, പുത്രൻ, ദിവാകരൻ, തങ്കച്ചൻ, സന്തോഷ്, എന്നിവർ പങ്കെടുത്തു