ഹരിപ്പാട്: പള്ളിപ്പാട് ശ്രീനാരായണ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ മൊബൈൽ ഫോണുകളുടെ വിതരണം ഹെഡ്മിസ്ട്രസ് ബിജി.എസ് ഉദ്ഘാടനം ചെയ്തു. പി. ടി.എയുടെയും അദ്ധ്യാപക-അനദ്ധ്യാപകരുടെയും സഹകരണത്തോടെയാണ് ഫോൺ നൽകിയത്. ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് ഇല്ലത്ത് ശ്രീകുമാർ ,വൈസ് പ്രസിഡന്റ് അഡ്വ:യു .ചന്ദ്രബാബു, പ്രിൻസിപ്പൽ ഹേമലത, പി. ടി. എ എക്സിക്യുട്ടിവ് അംഗം രാധാകൃഷ്ണൻ നായർ, സ്റ്റാഫ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.